
സകരിയ്യയുടെ മോചനത്തിന് സംസ്ഥാന സർക്കാർ ഇടപെടുക ജനകീയ ഓൺലൈൻ ഒപ്പ് ശേഖരണം #FreeAllpoliticalPrisoners
17 വർഷമായി വിചാരണ തടവുകാരനായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സകരിയ്യയുടെ മോചനത്തിന് സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം. അനന്തമായി നീളുന്ന വിചാരണയും ജാമ്യം നിഷേധിക്കലും കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കിടപ്പിലായ മാതാവ് ബിയുമ്മയെ കാണാൻ പോലും ജാമ്യം തടയുന്ന സമീപനമാണ് കോടതിയിൽ കർണാടക സർക്കാർ പ്രോസിക്യൂട്ടർ സ്വീകരിച്ചത്. അതിനാൽ ജാമ്യം ലഭ്യമാക്കുന്നതിനും വിചാരണ എത്രയും വേഗം പൂർത്തിയാക്കുന്നതിനും സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുന്നു